ന്യൂഡൽഹി: ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഉതകുന്ന പ്രവർത്തനത്തിന് തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. അതിർത്തിയിലെ സ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ചൈനീസ് മന്ത്രി വ്യക്തമാക്കി. നയതന്ത്ര, സൈനിക തലങ്ങളിലെ ആശയവിനിമയം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ തവാങ് അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: പ്രധാനമന്ത്രിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി: കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടി
തവാങ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിലാണ് ഇന്ത്യ ചൈന സൈനികർക്ക് ഇടയിൽ സംഘർഷം ഉണ്ടായത്. ഇക്കാര്യം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. ആറ് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായും ഇവരെ ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചിരുന്നു. സൈനികരുടെ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിസംബർ 9നാണ് ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
Post Your Comments