പാരിസ്: ചികിത്സാ പിഴവ് മൂലം യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതില്‍ ഡോക്ടര്‍മാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിയുടെ ഉത്തരവ്. ആശുപത്രി അധികൃതരുടെ അബദ്ധം മൂലമായിരുന്നു യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നത്. സംഭവം വിവാദമാകുകയും ആശുപത്രി ജീവനക്കാരുടെ പിഴവ് പുറത്തുവരികയും ചെയ്തതോടെ വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. യുവാവിന് 65,000 ഡോളര്‍ (53 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്.
ഫ്രാന്‍സിലുള്ള നന്റ്റേസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 30-കാരനായ യുവാവ് അര്‍ബുദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കാഴ്സിനോമ എന്ന രോഗം മൂലമാണ് യുവാവിനെ ചികിത്സിച്ചിരുന്നത്.
ചികിത്സ ആരംഭിച്ച് നാളുകള്‍ പിന്നിട്ടപ്പോള്‍ യുവാവിന്റെ ജനനേന്ദ്രിയത്തെ അര്‍ബുദം പൂര്‍ണമായും ബാധിച്ചുവെന്ന കണ്ടെത്തലില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നു. ഇതോടെ ജനനേന്ദ്രിയം മുറിച്ചുകളയാമെന്ന നിഗമനത്തില്‍ ആശുപത്രി അധികൃതരെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം ഛേദിച്ചു. എന്നാല്‍ തെറ്റായ രീതിയില്‍ ചികിത്സ നടത്തിയതിന്റെ ഫലമായിട്ടാണ് യുവാവിന്റെ ജനനേന്ദ്രിയത്തിലേക്ക് രോഗം പടര്‍ന്നതെന്ന് പിന്നീട് കണ്ടെത്തി. ഇതോടെയാണ് സംഭവം കോടതിയില്‍ എത്തുകയും വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ യുവാവിന് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തത്.
Post Your Comments