Latest NewsKeralaNews

പ്രധാനമന്ത്രിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി: കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെ റെയിൽ, ബഫർ സോൺ തുടങ്ങിയ വിഷയങ്ങൾ ചർച്ചാ വിഷയമായേക്കുമെന്നാണ് വിവരം.

Read  Also: മദ്യപാനികള്‍ക്ക് പെണ്‍മക്കളെ വിവാഹം ചെയ്തു നല്‍കരുത്, മകന്റെ അനുഭവം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി

ബഫർ സോൺ വിഷയത്തിൽ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ബഫർ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് പീഡയനുഭവിക്കാതെ സ്വൈര്യജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ബഫർ സോണിന്റെ പേരിൽ വിവേചനമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read Also: 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 62കാരനായ അമ്മയുടെ അച്ഛന്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button