Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

മോഹൻലാൽ-ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘മലൈകോട്ടൈ വാലിബൻ’:  ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹൻലാൽ – ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഈ നിമിഷത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവും ഞങ്ങൾക്കുണ്ട്. സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കുള്ള ആദ്യ കാൽവെയ്പ് തന്നെ ഏറ്റെടുത്തതിൽ മനസു നിറഞ്ഞ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു.

പ്രതിഭയും പ്രതിഭാസവും ഒന്നാകുന്ന നല്ല നാളെയുടെ,കാത്തിരിപ്പിന്റെ തുടക്കമായി ഞങ്ങളിതിനെ കാണുന്നു. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.

റോഡിനെ പൂർവസ്ഥിതിയിലാക്കുക എന്നത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്തം; മന്ത്രി മുഹമ്മദ് റിയാസ്

അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. മലയാളത്തിന്റെ നടന വൈഭവം ശ്രീ മോഹൻലാലും ഓസ്കാർ വേദിയിൽ മലയാള സിനിമയെ എത്തിച്ച ശ്രീ ലിജോ ജോസ് പല്ലിശ്ശേരിയും കൈ കോർക്കുമ്പോൾ എന്ത് അത്ഭുതമാണ് സംഭവിക്കാൻ പോകുന്നതെന്ന കൗതുകം എല്ലാവരെയും പോലെ തന്നെ ഞങ്ങൾക്കുമുണ്ട്.

ഇന്ത്യൻ സിനിമയുടെ പ്രതിബിംബമായി മാറിയ ഈ രണ്ടു പ്രതിഭകളുടെ കൂടെ തുടക്കമിട്ടതിൽ ഏറെ അഭിമാനം. ജോൺ ആൻഡ് മേരി ക്രീയേറ്റീവ്സ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ഈ യാത്രയിൽ ഒന്നിച്ചുണ്ട്. നല്ല സിനിമകൾ എന്നും ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യത്തിൽ ഞങ്ങളിതാ യാത്ര തുടരുകയാണ്. പിആർഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button