കാസര്‍ഗോഡ്: കാസര്‍ഗോഡ് പത്തൊന്‍പത് വയസുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പട്ള അരീക്കാലയിലെ ഷൈനിത്ത് കുമാര്‍, ഉളിയത്തടുക്കയിലെ എന്‍ പ്രശാന്ത്, ഉപ്പള സ്വദേശി മോക്ഷിത്ത് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പത്തൊന്‍പത് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചതായാണ് പരാതി. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ ചൂഷണം ചെയ്താണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. ഭക്ഷണം വാങ്ങാന്‍ പരിചയക്കാരനായ മോക്ഷിത്തിനോട് യുവതി പണം കടം ചോദിച്ചിരുന്നു. ഇയാളാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് 19കാരി പൊലീസില്‍ നല്കിയ മൊഴി.
തുടര്‍ന്ന് പ്രണയം നടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ട് പോയി മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. കാസര്‍ഗോഡ്, ചെര്‍ക്കള, മംഗളൂരു, തൃശൂര്‍ എന്നീ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് നല്‍കിയാണ് പലസ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചത്.
തുടര്‍ച്ചയായ പീഡനം മൂലം മാസിക പ്രശ്നങ്ങളെ തുടര്‍ന്ന് യുവതി ചികിത്സയിലാണ്. ഇവിടെ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം യുവതി പുറത്ത് പറഞ്ഞത്.
Post Your Comments