ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനും മാനനഷ്ടക്കേസ് കൊടുക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മുൻമന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും സ്പീക്കർ പി ശ്രീരാമകൃഷ്നും മാനനഷ്ടക്കേസ് കൊടുക്കും. വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കടകംപള്ളിക്ക് ഒരു രാഷ്ട്രീയക്കാരനാകാൻ പോലും അർഹതയില്ലെന്നും ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ടെന്നുംവീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രൻ ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചുവെന്നും റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.

ഇനി ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കേണ്ട, വിമാനത്താവളങ്ങളിൽ പുതിയ സ്കാനർ ഉടനെത്തും

മുൻ മന്ത്രി തോമസ് ഐസക്കിനെതിരെയും മുൻ സ്പീക്ക‍ര്‍ ശ്രീരാമ കൃഷ്ണനെതിരെയും ഗുരുതര ലൈംഗികാരോപണങ്ങളായിരുന്നു സ്വപ്ന ഉന്നയിച്ചത്. പി ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന ആരോപിച്ചിരുന്നു.

സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകുന്നതിനായാണ് സിപിഎം സംസ്ഥാന കമ്മിറ്റി മൂവർക്കും അനുമതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button