കൊച്ചി: ഹരിദേവ് ഫോർമുലേഷൻസിനെ ഇത്തവണ തേടിയെത്തിയത് ആയുഷ് അംഗീകാരം. പുനർജിത് ബ്രാൻഡ് ആയുർവേദ മരുന്ന് നിർമ്മാതാക്കളായ ഹരിദേവ് ഫോർമുലേഷൻസിന്റെ ലബോറട്ടറിക്കാണ് ഇത്തവണ അംഗീകാരം ലഭിച്ചിരിക്കുന്നത്. മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാടാണ് ഹരിദേവ് ഫോർമുലേഷൻസിന്റെ ആയുർവേദ മരുന്ന് നിർമ്മാണ ഫാക്ടറി പ്രവർത്തിക്കുന്നത്. കേരളത്തിൽ ആയുഷ് അംഗീകാരമുള്ള ലബോറട്ടറി വളരെ ചുരുക്കം ആയുർവേദ മരുന്ന് നിർമ്മാതാക്കൾക്ക് മാത്രമാണ് ഉള്ളത്. പുനർജിത് എന്ന ബ്രാൻഡിലാണ് ഇവ മരുന്നുകൾ വിപണിയിൽ എത്തിക്കുന്നത്.
ഭാരതത്തിന്റെ പരമ്പരാഗത ചികിത്സാ രീതികളായ ആയുർവേദ, യോഗ, സിദ്ധ, യുനാനി എന്നിവയുടെ വളർച്ചയ്ക്കും, ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കേന്ദ്ര സർക്കാറിന്റെ ആയുഷ് മന്ത്രാലയമാണ് ആയുഷ അംഗീകാരം ഏർപ്പെടുന്നത്. പരമ്പരാഗത ചികിത്സാ രംഗത്ത് ഉയർന്ന ഗുണനിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ആയുഷ് അംഗീകാരം നൽകുക. 1995 മുതൽ ആയുർവേദ മരുന്ന് നിർമ്മാണ വിതരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനം കൂടിയാണ് ഹരിദേവ് ഫോർമുലേഷൻസ്. കേരളത്തിലെ മുഴുവൻ ആയുർവേദ, ഇംഗ്ലീഷ് മരുന്ന് കടകളിലും ഹരിദേവ് ഫോർമുലേഷൻസിന്റെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
Also Read: ഐടി കയറ്റുമതിയിൽ വൻ കുതിപ്പ് നേടി ടെക്നോപാർക്ക്
Post Your Comments