Latest NewsNewsIndia

ആറ് പേരുടെ മരണത്തിന് പിന്നില്‍ ചുമയ്ക്കുള്ള മരുന്ന്, വ്യാപക റെയ്ഡ്: 7 പേര്‍ അറസ്റ്റില്‍

സൂറത്ത്: ചുമയ്ക്കുള്ള ആയുര്‍വേദ മരുന്ന് കഴിച്ച് അറ് പേര്‍ മരിച്ച സംഭവത്തില്‍ വ്യാപക റെയ്ഡുമായി പൊലീസ്. ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് 7 പേരെ അറസ്റ്റ് ചെയ്തു. സൂറത്തിലെ എഴിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 2195 കുപ്പി ചുമ മരുന്ന് പൊലീസ് പിടിച്ചെടത്തുണ്ട്. ഗുജറാത്തിലെ ഖേഡയില്‍ ആണ് ചുമയ്ക്കുള്ള ആയുര്‍വേദ സിറപ്പ് കുടിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി ആറ് പേര്‍ മരണപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: ലോകത്ത് ഏറ്റവും കൂടുതല്‍ സസ്യാഹാരികള്‍ ഉള്ളത് ഇന്ത്യയില്‍, രണ്ടാം സ്ഥാനം ഇസ്രായേലിന്

സംഭവത്തിന് പിന്നാലെ ആയുര്‍വേദ മരുന്ന് കമ്പനിയുടെ ഉടമകള്‍ ഒളിവില്‍ പോയിരുന്നു. ആയുര്‍വേദ സിറപ്പ് വില്‍പനക്കാരെ പിടികൂടാന്‍ ഗുജറാത്തിലുടനീളം പോലീസിനെ വിന്യസിച്ചെങ്കിലും പ്രതികളെ കിട്ടിയില്ല. തുടര്‍ന്ന് സൂറത്ത് പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പുണ്ടാക്കിയാണ് റെയ്ഡ് നടത്തിയതെന്ന് സൂറത്ത് ഡിസിപി രാജ്ദീപ് പറഞ്ഞു.

പിടികൂടിയ സിറപ്പുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സിറപ്പിലെ മദ്യത്തിന്റെ അളവും പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്ത എല്ലാ സിറപ്പുകളുടെയും എഫ്എസ്എല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടരന്വേഷണം ആരംഭിക്കുമെന്ന് ഡിസിപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button