തിരുവനന്തപുരം: ഐടി കയറ്റുമതിയിൽ വൻ മുന്നേറ്റവുമായി ടെക്നോപാർക്ക്. കണക്കുകൾ പ്രകാരം, 2021- 22 സാമ്പത്തിക വർഷത്തിൽ 15 ശതമാനം വളർച്ചയോടെ, 1,274 കോടി രൂപയുടെ അധിക വരുമാനമാണ് ടെക്നോപാർക്ക് കൈവരിച്ചത്. ഇതോടെ, ടെക്നോപാർക്കിലെ മൊത്തം കയറ്റുമതി 9,775 കോടി രൂപയിലെത്തി. സംസ്ഥാനത്തേക്ക് പുതിയ കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിന്റെ ഭാഗമായി പ്രവർത്തന രംഗത്ത് വൈവിധ്യവൽക്കരണം നടത്താൻ ടെക്നോപാർക്ക് പദ്ധതിയിടുന്നുണ്ട്.
നിലവിൽ, കേന്ദ്ര സർക്കാരിന്റെയും, ക്രെഡിറ്റ് റേറ്റിംഗ് ഇൻഫോർമേഷൻ സർവീസ് ഓഫ് ഇന്ത്യയുടെയും (ക്രിസൽ) അംഗീകാരങ്ങൾ ടെക്നോപാർക്ക് സ്വന്തമാക്കിയിട്ടുണ്ട്. ജിഎസ്ടി നികുതി കൃത്യമായി ഫയൽ ചെയ്തതിനാണ് അംഗീകാരം നേടിയത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2023 ജൂൺ വരെ ക്രിസൽ എ പ്ലസ് ഗ്രേഡ് നേടാനും ടെക്നോപാർക്കിന് സാധിച്ചിട്ടുണ്ട്. ഏകദേശം 470 കമ്പനികളിലായി 70,000 ജീവനക്കാരാണ് ടെക്നോപാർക്കിൽ ജോലി ചെയ്യുന്നത്.
Also Read: കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാമോ? അർജുനനും പരമശിവനും യുദ്ധം നടത്തിയ സ്ഥലം
Post Your Comments