പഞ്ഞമാസം അഥവാ രാമായണമാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കർക്കടക മാസം ഏറെ പ്രധാനപ്പെട്ട മാസങ്ങളിൽ ഒന്നാണ്. ആരോഗ്യ പരിപാലനത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന കർക്കടക മാസത്തിൽ കുളിയ്ക്കാനും ചില ആയുര്‍വേദ ചിട്ടകളുണ്ട്. അവയെക്കുറിച്ച് അറിയാം.
രാവിലെ ഇളംചൂടുവെള്ളത്തില്‍ കുളിയ്ക്കാം. എണ്ണതേച്ചു കുളിയാണ് ഏറ്റവും ഗുണകരമായത്. നിറുകയില്‍ വെളിച്ചെണ്ണയോ മറ്റോ തേച്ചു കുളിയ്ക്കാം. ഇത് തലയുടെ ആരോഗ്യത്തിനും കണ്ണിനുമെല്ലാം അത്യുത്തമമാണ്. എള്ളെണ്ണയോ ഔഷധ എണ്ണകളോ ദേഹത്ത് പുരട്ടി കുളിയ്ക്കുന്നതും ഉത്തമമാണ്. ഇതു പുരട്ടി മസാജ് ചെയ്ത് അല്‍പസമയം കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ ഇഞ്ചയോ ചെറുപയര്‍ പൊടിയോ എല്ലാം ഉപയോഗിച്ചു കുളിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്.
READ ALSO: കര്‍ക്കിടക മാസത്തില്‍ ജീവിതചര്യയില്‍ മാറ്റം, ആരോഗ്യസംരക്ഷണത്തിന് ആയുര്‍വേദം
ബാലാശ്വ ഗന്ധാദി തൈലം , ധന്വന്തരം തുടങ്ങിയവയും ശരീരത്ത് പുരട്ടി കുളിയ്ക്കാന്‍ ഉത്തമമാണ്. നല്ലെണ്ണ തേച്ചു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്. എണ്ണതേച്ചു കുളി വാതം, ക്ഷീണം എന്നിവ ഒഴിവാക്കും, എണ്ണ തേയ്ക്കുമ്പോള്‍ ചെവിയ്ക്കു പുറകിലും കാലിനടിയിലും തേയ്ക്കണം. ഇത് നാഡീവ്യൂഹങ്ങളെ ഉണര്‍ത്തുന്നു. നല്ല ഉറക്കവും ചര്‍മത്തിന് മൃദുത്വവും നല്‍കും. ദേഹത്തിന് പുഷ്ടി നല്‍കും. തലയിലെ എണ്ണ തേച്ചു കുളി അകാര നര ഒഴിവാക്കി മുടിയ്ക്ക് ആരോഗ്യം നല്‍കുകയും ചെയ്യും.മുടി വളരാന്‍ സഹായിക്കുകയും ചെയ്യും.
അത് പോലെ തന്നെ കുളിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വെള്ളം പുളിയില, ആര്യവേപ്പില, പ്ലാവില, ആവണക്കില എന്നിവയിട്ടു തിളപ്പിയ്ക്കുന്നത് നല്ലതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് ഒരു പോലെ ഗുണം നല്‍കും. രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കുക, ശരീരത്തിന് കുളിര്‍മ നല്‍കുക, ചര്‍മ സൗന്ദര്യം കാക്കുക തുടങ്ങിയ പല ഗുണങ്ങളും എണ്ണ തേച്ചുകുളിയിലൂടെ ലഭ്യമാകും. നല്ല ഉറക്കത്തിനും ഇത് ഏറെ സഹായിക്കും.
Post Your Comments