ദോഹ: ഖത്തർ ലോകകപ്പിൽ വിജയക്കിരീടം ചൂടിയ അർജന്റീനയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ഫ്രാൻസും അർജന്റീനയും തമ്മിലുളള ഫൈനൽ മത്സരം കാണാൻ മമ്മൂട്ടി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മമ്മൂട്ടിയെ കൂടാതെ മോഹൻലാലും ലോകകപ്പ് ഫൈനൽ നേരിട്ടു കാണാൻ ഖത്തറിലെത്തിയിരുന്നു.
‘എന്തൊരു രാത്രി, എന്തൊരു നല്ല കളി. ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശമാണ് ലുസൈൽ സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞത്. ലോകം കീഴടക്കിയ അർജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങൾ. ഫ്രാൻസും കെലിയൻ എംബാപ്പെയും നന്നായി കളിച്ചു’ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് രണ്ടു ഗോളടിച്ച് തിരിച്ചു പിടിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും. മെസിയും ഡിമരിയയുമാണ് ആല്‍ബിസെലെസ്‌റ്റെകള്‍ക്കായി ഗോളുകള്‍ നേടിയത്.
അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ മെസിയുടെ ഗോളിൽ വീണ്ടും അർജന്റീന ഉയിർത്തെഴുന്നേറ്റു. പിന്നാലെ എംബാപ്പെയുടെ ഗോളിൽ വീണ്ടും ഫ്രാൻസ് സമനില പിടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഗോളുകൾ കൊണ്ട് വലനിറക്കുകയായിരുന്നു. ഖത്തർ ലോകകപ്പിൽ കിലിയൻ എംബാപ്പെയ്ക്കാണ് ഗോൾഡൻ ബൂട്ട്.
ഗോൾഡൻ ബോൾ ലയണൽ മെസിയും സ്വന്തമാക്കി. ഈ ലോകകപ്പിൽ എട്ട് ഗോളുകളടിച്ചാണ് ഗോൾഡൻ ബൂട്ട് എംബാപ്പെ സ്വന്തമാക്കിയത്. അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന് ഗോൾഡൻ ഗ്ലൗ പുരസ്കാരവും അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന് യുവ കളിക്കാരനുളള അവർഡും സ്വന്തമാക്കി.
Post Your Comments