ദോഹ: ക്ലബ്ബുകളുടെ ലോക ടൂര്‍ണമെന്റ് ലോകകപ്പ് മാതൃകയില്‍ നടത്താനൊരുങ്ങി ഫിഫ. 2025ല്‍ അടുത്ത ക്ലബ്ബ് ലോകകപ്പ് സംഘടിപ്പിക്കുമെന്നും 32 ടീമുകള്‍ പങ്കെടുക്കുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ പറഞ്ഞു. എല്ലാ നാല് വര്‍ഷം കൂടുമ്പോഴും 32 ടീമുകളെ പങ്കെടുപ്പിച്ച് ക്ലബ്ബ് ലോകകപ്പ് നടത്തും. ആദ്യ പതിപ്പ് 2025 വേനല്‍ക്കാലത്ത് നടത്തുമെന്നും ഫിഫ വ്യക്തമാക്കി.
ക്ലബ്ബ് ലോകകപ്പ് പല തവണ മാറ്റിവെയ്‌ക്കേണ്ട അവസ്ഥയുണ്ടായി. ആദ്യം കൊവിഡ് മൂലവും പിന്നീട് 2021ല്‍ കോപ്പ അമേരിക്കയും യൂറോയും നടത്താന്‍ വേണ്ടിയുമാണ് ലോക ക്ലബ്ബ് ഫുട്‌ബോള്‍ മേള മാറ്റിവെച്ചതെന്നും ഇന്‍ഫന്റീനോ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഏഴ് ടീമുകള്‍ അടങ്ങുന്ന പത്ത് ദിവസത്തെ ടൂര്‍ണമെന്റ് ഫോര്‍മാറ്റാണുള്ളത്.
Read Also:- ഓഹരി വിപണിയിലേക്ക് ചുവടുകൾ ശക്തമാക്കാൻ എലിൻ ഇലക്ട്രോണിക്സ്, ഐപിഒ ഡിസംബർ 20 മുതൽ ആരംഭിക്കും
വടക്കേ അമേരിക്ക, ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക എന്നിവിടങ്ങളിലെ ചാമ്പ്യന്മാർ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. വിജയികള്‍ യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ചാമ്പ്യന്മാരുമായി സെമിയില്‍ മാറ്റുരയ്ക്കും. ശേഷം ഫൈനല്‍ എന്നിങ്ങനെയുള്ള രീതിയാണ് ഇതുവരെ സ്വീകരിച്ചിരുന്നത്.
Post Your Comments