CinemaLatest NewsNewsFootballSports

മെസി എക്കാലത്തെയും മികച്ച ഫുട്‌ബോളറാണ്, ദൈവം അനുഗ്രഹിച്ച കഴിവുകളുള്ള താരം: പൃഥ്വിരാജ്

ഖത്തർ ലോകകപ്പ് ഫൈനല്‍ കാണാനുള്ള സാഹചര്യമുണ്ടായിട്ടും താനത് മിസ്സാക്കി കളഞ്ഞതാണെന്ന നിരാശ പങ്കുവച്ച് നടൻ പൃഥ്വിരാജ്. മെസി എക്കാലത്തെയും മികച്ച ഫുട്‌ബോളറാണെന്നും. അടുത്ത പത്ത് വര്‍ഷക്കാലത്തേക്ക് നമ്മള്‍ കേള്‍ക്കാന്‍ പോകുന്നത് എംബാപെ എന്ന പേരായിരിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.

‘ഞാന്‍ അത്ര വലിയ സോക്കര്‍ ഫാന്‍ അല്ല. ഇന്നലെ കളിയുടെ ഫൈനല്‍ ഞാന്‍ കണ്ടു. എനിക്ക് നേരിട്ട് കളി കാണാന്‍ പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഒരു കളി കാണാന്‍ വേണ്ടി പോയിട്ട് വരണ്ടേ എന്ന് കരുതി വേണ്ടെന്നു വച്ചു. പക്ഷേ കളി കണ്ടു കൊണ്ടിരുന്നപ്പോള്‍ ശോ കളി നേരിട്ട് കാണാന്‍ പോകാമായിരുന്നു എന്ന് തോന്നി’.

‘ഏറ്റവും മികച്ച ഫൈനലുകളില്‍ ഒന്നായിരുന്നു അത്. മെസി എക്കാലത്തെയും മികച്ച ഫുട്‌ബോളറാണ്. ദൈവം അനുഗ്രഹിച്ച കഴിവുകളുള്ള താരമാണ് അദ്ദേഹം. പക്ഷേ, എനിക്ക് തോന്നുന്നത് അടുത്ത പത്തു വര്‍ഷക്കാലം എംബാപെ എന്ന പേരായിരിക്കാം നമ്മള്‍ കൂടുതല്‍ കേള്‍ക്കാന്‍ പോകുന്നത്. എന്തൊരു കളിക്കാരനാണ് എംബാപെ’ പൃഥ്വിരാജ് പറഞ്ഞു.

ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് രണ്ടു ​ഗോളടിച്ച് തിരിച്ചു പിടിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും. മെസിയും ഡിമരിയയുമാണ് ആല്‍ബിസെലെസ്‌റ്റെകള്‍ക്കായി ഗോളുകള്‍ നേടിയത്.

Read Also:- കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം

അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ മെസിയുടെ ​ഗോളിൽ വീണ്ടും അർജന്റീന ഉയിർത്തെഴുന്നേറ്റു. പിന്നാലെ എംബാപ്പെയുടെ ​ഗോളിൽ വീണ്ടും ഫ്രാൻസ് സമനില പിടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ​ഗോളുകൾ കൊണ്ട് വലനിറക്കുകയായിരുന്നു. ഖത്തർ ലോകകപ്പിൽ ​കിലിയൻ എംബാപ്പെയ്ക്കാണ് ഗോൾഡൻ ബൂട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button