![](/wp-content/uploads/2022/10/gold-3.jpg)
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാന യാത്രികനില്‍ നിന്നും അരക്കിലോയിലധികം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 650.5 ഗ്രാം സ്വര്‍ണമായിരുന്നു ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം മിശ്രിതമാക്കിയ ശേഷം ക്യാപ്സൂളുകള് ആക്കിയായിരുന്നു ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചത്. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കിടെ ഇത് കണ്ടെത്തുകയായിരുന്നു.
Read Also: തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവരുകയാണ്: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ആണ് അബ്ദുള്‍ ഷബീര്‍ എത്തിയത്. ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 34.25 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments