ഹിമാചൽ പ്രദേശ്: അടൽ തുരങ്കത്തിന്റെ പേരിൽ ഹിമാചലിൽ കോൺഗ്രസ് ബിജെപി തർക്കം. എന്നാൽ അടല്‍ തുരങ്കത്തിന്റെ പേര് മാറ്റില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു വ്യക്തമാക്കി. തുരങ്കത്തില്‍ സ്ഥാപിച്ചിരുന്ന 12 വര്‍ഷം പഴക്കമുള്ള സോണിയ ഗാന്ധിയുടെ പേരുള്ള ഫലകം ഹിമാചലിലെ കുളു മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ എടുത്തു മാറ്റിയിരുന്നു. എന്നാൽ സോണിയാ ഗാന്ധി, മുന്‍ മുഖ്യമന്ത്രി അന്തരിച്ച വീര്‍ഭദ്ര സിംഗ്, അന്നത്തെ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമല്‍, പ്രതിരോധ മന്ത്രി എകെ ആന്റണി എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയ ഫലകം തുരങ്കത്തിന് സമീപം ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് സർക്കാർ പറയുന്നത്.
സോണിയാ ഗാന്ധി പദ്ധതിക്ക് തറക്കല്ലിട്ടെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. തുരങ്കത്തിന്റെ പേര് മാറ്റാനുള്ള ഏത് ശ്രമത്തെയും ചെറുക്കുമെന്ന ബിജെപിയുടെ ഭീഷണികൾക്കിടയിൽ, സംസ്ഥാന സർക്കാർ അങ്ങനെ ചെയ്യില്ലെന്നും എന്നാൽ തറക്കല്ലിട്ടവരുടെ പേരുകൾ ഉൾപ്പെടുത്തി ഫലകം മാറ്റുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. അത്തരമൊരു നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും തുരങ്കത്തിന്റെ തറക്കല്ല് ഇട്ടവരുടെ പേര് കൂടി ഉള്‍പ്പെടുത്തി ഫലകം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ബഹുമാനിക്കുന്നതിനാല്‍ തുരങ്കത്തിന്റെ പേര് മാറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘ഞങ്ങള്‍ അടല്‍ തുരങ്കത്തിന്റെ പേര് മാറ്റുന്നില്ല. മുന്‍ പ്രധാനമന്ത്രിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു… ‘ അദ്ദേഹം പറഞ്ഞു.അതേസമയം, തുരങ്കത്തിന്റെ പേര് മാറ്റിയാല്‍ പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. എങ്ങനെ അവര്‍ക്ക് തുരങ്കത്തിന്മേല്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയും? സോണിയാ ഗാന്ധി തറക്കല്ലിടുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഇതിന്റെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയത് വാജ്പേയിയും കേന്ദ്ര സര്‍ക്കാരുമാണ്,” ഒരു ബിജെപി നേതാവ് പറഞ്ഞു.
ഫലകം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിന് പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് എത്രയും പെട്ടെന്ന് തുരങ്കത്തിന് സമീപം ശിലാഫലകം സ്ഥാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 9.02 കിലോമീറ്റര്‍ നീളമുള്ള അടല്‍ തുരങ്കം ഹിമാചലിലെ മണാലിയെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ ടണലെന്ന റെക്കോര്‍ഡും അടല്‍ തുരങ്കത്തിന് സ്വന്തമാണ്.
2020 ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കപാത രാജ്യത്തിന് സമര്‍പ്പിച്ചത്. പ്രതീക്ഷിച്ചതിലും 800 കോടിയിലേറെ രൂപ കുറഞ്ഞ ചെലവിലാണ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. 9.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം സൈനിക നീക്കത്തിനും വിനോദസഞ്ചാരത്തിനും സഹായകരമാണ്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് അടല്‍ ഭൂഗര്‍ഭ തുരങ്കപാതയിലെ വേഗപരിധി. ഏതു കാലാവസ്ഥയിലും 3000 വാഹനങ്ങള്‍ക്ക് പ്രതിദിനം പാതയിലൂടെ കടന്നുപോകാം. അടല്‍ തുരങ്കത്തിന്റെ നിര്‍മ്മാണത്തില്‍ മുഖ്യ ചുമതല കണ്ണൂര്‍ സ്വദേശിയായ പുരുഷോത്തമനായിരുന്നു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ചീഫ് എഞ്ചിനിയര്‍ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി കെ.പി പുരുഷത്തോമന്റെ നേതൃത്വത്തിലാണ് തുരങ്ക നിര്‍മ്മാണം പൂര്‍ത്തിയായത്.
Post Your Comments