ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ദിവ്യ നായർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായർ പോലീസ് കസ്റ്റഡിയിൽ. തട്ടിപ്പിന് ഇരയായ ഉദ്യോഗാർത്ഥിയുടെ പരാതിയിന്മേൽ വെഞ്ഞാറമൂട് പോലീസാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് പോലീസ് സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്.

മാസം 75000 രൂപ ശമ്പളത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ഇടനിലക്കാരിയായ ദിവ്യ 29 പേരിൽ നിന്നായി 85 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒക്ടോബർ ആറിന് രജിസ്റ്റർ ചെയ്ത കേസിൽപണം നേരിട്ട് വാങ്ങിയ ദിവ്യയാണ് ഒന്നാം പ്രതി. ദിവ്യയുടെ ഭർത്താവ് രാജേഷും കേസിൽ പ്രതിയാണ്.

അര്‍ജന്റീനയെ തോല്‍പിച്ചാല്‍ ‘ സെക്‌സ് സൗജന്യം’: വാഗ്ദാനവുമായി ലൈംഗിക തൊഴിലാളികൾ

പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്ന ഉദ്യോഗാർത്ഥി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികൾ 2018 മുതൽ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ട്രാവൻകൂർ ടെറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് അറിയിച്ച് പോസ്റ്റുകൾ ഇടും. പോസ്റ്റിൽ വിവരങ്ങൾ തേടി വരുന്നവർക്ക് ഇൻബോക്‌സിൽ മറുപടി നൽകും. തുടർന്ന്, ജോലി ലഭിക്കുന്നതിനായി പണം ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button