Latest NewsNewsIndia

ഭീകരവാദ സംഘടനയുമായി ബന്ധം: കോളേജ് വിദ്യാർത്ഥി ഉള്‍പ്പെടെ 6 പേർ പോലീസ് കസ്റ്റഡിയില്‍

രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്

കൊല്‍ക്കത്ത: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്നു കരുതുന്ന 6 പേർ പിടിയിൽ. പശ്ചിമ ബർധാമനിലെ പനർഗഡില്‍ നിന്നാണ് ഭീകരവാദ സംഘടനയില്‍ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന കോളേജ് വിദ്യാർത്ഥി ഉൾപ്പെടെയുള്ള സംഘം പശ്ചിമ ബംഗാള്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പിടിയിലായത്.

read also: സിപിഎം നേതാക്കള്‍ക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു: വിമർശനവുമായി കെ. സുരേന്ദ്രൻ

രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായ ഒരാള്‍. ബംഗ്ലാദേശിലെ നിരോധിത ഭീകര സംഘടനയായ ഷഹാദത്ത്-ഇ അല്‍ ഹിഖ്മയുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ചോദ്യം ചെയ്യലില്‍ ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഞ്ച് പേരുടെ വിവരങ്ങള്‍ കൂടി പൊലീസിന് ലഭിച്ചു. ഇതോടെ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button