രാജ്യത്ത് ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ടുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകൾ സമർപ്പിക്കുക, മതിയായ രേഖ സമർപ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളെയാണ് ക്രിമിനൽ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഇതോടെ, ജിഎസ്ടി നിയമലംഘനങ്ങൾക്ക് വൻ ഇളവുകളാണ് ലഭിച്ചിട്ടുള്ളത്.
ഇത്തവണ പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ ഏറ്റവും കുറഞ്ഞ പരിധി ഒരു കോടി രൂപയിൽ നിന്ന് രണ്ട് കോടി രൂപയായാണ് വർദ്ധിപ്പിച്ചത്. കൂടാതെ, 50 ശതമാനം മുതൽ 150 ശതമാനം വരെയുള്ള കോമ്പൗണ്ടിംഗ് പരിധി 25 ശതമാനം മുതൽ 100 ശതമാനം വരെയാക്കി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ജിഎസ്ടി കൗൺസിലിന്റെ യോഗത്തിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, 48-ാംമത് ജിഎസ്ടി കൗൺസിലിന്റെ യോഗമാണ് നടക്കുന്നത്. ഓൺലൈനായാണ് യോഗം. കൂടാതെ, ട്രൈബ്യൂണൽ രൂപീകരണം സംബന്ധിച്ച തീരുമാനം അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഉണ്ടാവുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
Post Your Comments