KeralaLatest News

ജിഎസ്‌ടി നികുതി പങ്കുവയ്‌ക്കൽ 50:50 എന്നത് 40:60 ആക്കണം; ആവശ്യം ജിഎസ്‌ടി കൗൺസിലിൽ ഉന്നയിച്ച് കേരളം

തിരുവനന്തപുരം: ജിഎസ്ടി നികുതി കേന്ദ്രവും സംസ്ഥാനവും പങ്കുവയ്ക്കുന്ന അനുപാതത്തിൽ പുനഃപരിശോധന വേണമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിലവിലുള്ള 50:50 എന്ന അനുപാതം 40:60 ആക്കണമെന്നാണ് ആവശ്യം. ജിഎസ്ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കണമെന്ന് ധനമന്ത്രി ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

ജിഎസ്‌ടിയിലെ കൊള്ളലാഭം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. കൊള്ളലാഭ നിയന്ത്രണ സംവിധാനത്തിൽ 2025 ഏപ്രിൽ മുതൽ പുതിയ പരാതികൾ സ്വീകരിക്കുന്നതിന്‌ വിലക്ക്‌ ഏർപ്പെടുത്താനുള്ള നീക്കം പുന:പരിശോധിക്കണം. മുമ്പ്‌ ഒട്ടേറെ ഇനങ്ങളുടെ ജിഎസ്‌ടി നിരക്കുകൾ 28 –ൽനിന്ന്‌ 18 ശതമാനമായി കുറച്ചതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക്‌ കിട്ടിയില്ലെന്നത്‌ കേരളം ഉദാഹരണ സഹിതം വിവരിച്ചു.

നികുതി കുറച്ച 25 ഇനങ്ങൾക്ക്‌ ഉപഭോക്താക്കളിൽനിന്ന്‌ വാങ്ങുന്ന വിലയെ താരതമ്യപ്പെടുത്തി കേരളം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ അവതരിപ്പിച്ചത്‌. ഭാവിയിൽ ഇത്തരം സാഹചര്യമുണ്ടായാൽ, പരിശോധിച്ച്‌ ആവശ്യമായ തീരുമാനം എടുക്കാമെന്നും കൗൺസിൽ ധാരണയായെന്ന് മന്ത്രി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button