KeralaLatest NewsIndia

രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു, വയനാട് എംപി മാപ്പ് പറയണം: യോഗി

ലക്‌നൗ: ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി ഇത് ആദ്യമായല്ല ഇന്ത്യൻ സൈന്യത്തെ അപമാനിച്ചുകൊണ്ട് സംസാരിക്കുന്നത്. അരുണാചൽ പ്രദേശിലെ തവാംഗ് അതിർത്തിയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടു രാഹുൽ നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ഇന്ത്യൻ സൈന്യത്തിന് ചൈനക്കാരിൽ നിന്ന് അരുണാചൽ പ്രദേശിൽ മർദ്ദനമേൽക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. സൈന്യം അടിവാങ്ങുമ്പോൾ കേന്ദ്ര സർക്കാർ ഉറങ്ങുകയാണെന്നും പറയുകയുണ്ടായി. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചു. ഇന്ത്യൻ സൈന്യത്തെ അപമാനിച്ച രാഹുൽ ഗാന്ധിക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

രാഹുൽ ഗാന്ധി കോൺഗ്രസിലെ മുതിർന്ന ഒരു നേതാവാണ്. പാർട്ടിയുടെ അദ്ധ്യക്ഷനായും ചുമതല വഹിച്ചിട്ടുണ്ട്. എന്നാൽ സൈന്യത്തിനെതിരെ അദ്ദേഹം നടത്തിയ പരാമർശം ബാലിശവും അപമാനകരവുമാണ്. ലോകം മുഴുവൻ ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയെ പുകഴ്‌ത്തുമ്പോൾ, രാഹുൽ മാത്രം അവരെ തള്ളിപ്പറയുന്നു – യോഗി ആദിത്യനാഥ് പറഞ്ഞു.

ഇത് ആദ്യത്തെ സംഭവമല്ല, ദോക്ലാമിൽ നുഴഞ്ഞുകയറ്റം ഉണ്ടായപ്പോഴും രാഹുൽ ഗാന്ധി തന്റെ തനിനിറം കാണിച്ചു. രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകുമ്പോഴെല്ലാം, രാഹുൽ തന്റെ യഥാർത്ഥ സ്വഭാവം കാണിക്കും. ഇന്ത്യൻ സൈന്യത്തെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പ് ചോദിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരിക്കുകയുയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button