KeralaLatest NewsIndia

വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്

തിരുവനന്തപുരം: ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന. സംസ്ഥാന ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്,എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് റെയ്ഡ് നടന്നത്. സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരേ സമയം പരിശോധന നടത്തുകയാണ്.

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്,എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ ഒരേ സമയം പരിശോധന നടത്തുകയാണ്.

പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍മ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജിഎസ്ടി അധികൃതര്‍ അറിയിച്ചു.

പാലക്കാട് ഓങ്ങല്ലൂരിലെ സ്‌ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തുന്നുണ്ട്. പാലക്കാട് ഓങ്ങല്ലൂരിലെ സ്‌ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തി. വിവിധ ഇടങ്ങളില്‍ നിന്ന് നിരവധിപേര്‍ കസ്റ്റഡിയില്‍ ആയതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button