KannurLatest NewsKeralaNattuvarthaNews

തളിപ്പറമ്പില്‍ 12 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

എളംമ്പേരംപാറയിലെ മൂസാന്‍ കുട്ടി (21) എന്നയാളാണ് അറസ്റ്റിലായത്

കണ്ണൂർ: തളിപ്പറമ്പില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എളംമ്പേരംപാറയിലെ മൂസാന്‍ കുട്ടി (21) എന്നയാളാണ് അറസ്റ്റിലായത്. 12 ലക്ഷം രൂപയുടെ എംഡിഎംഎയുമായാണ് ഇയാൾ പിടിയിലായത്.

Read Also : നഗരത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ലും അക്രമവും: വധശ്രമത്തിന് കേസ്

ഒരു മണിയോടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി വിപിന്‍കുമാറും സംഘവും ചേർന്നാണ് യുവാവിനെ പിടികൂടിയത്.

എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുള്‍ഫെക്സ് കമ്പനിക്ക് സമീപത്തെ മൂസാന്‍കുട്ടിയുടെ വീടിന് സമീപത്തെ രണ്ടാം നിലയില്‍ നിന്നാണ് 23.5 ഗ്രം എംഡിഎംഎ പിടികൂടിയത്.

Read Also : ചുണ്ടുകൾ പിങ്ക് നിറമാക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏറെക്കാലമായി മൂസാന്‍കുട്ടി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ എ അസീസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുൽ ലത്തീഫ്, ഇബ്രാഹിം ഖലീല്‍, വി ധനേഷ്, സി നിത്യ, സ്‌ക്വാഡ് അംഗങ്ങളായ പി രജിരാഗ്, വിപി ശ്രീകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button