മുഖസൗന്ദര്യത്തിൽ പ്രത്യേക പങ്കുവഹിക്കുന്ന ഒന്നാണ് ചുണ്ടുകൾ. പിങ്ക് നിറത്തിലുള്ള ഭംഗിയുള്ള ചുണ്ടുകൾ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഇരുണ്ട ചുണ്ടുകൾ അകറ്റാനും ചുണ്ടുകൾക്ക് തിളക്കം നൽകാനും സഹായിക്കുന്ന ഒട്ടനവധി പ്രകൃതിദത്ത ഒറ്റമൂലികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ, ചുണ്ടുകൾക്ക് സ്വാഭാവിക നിറം നൽകാൻ സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ഇവയുടെ മറ്റു ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
ചുണ്ടുകളെ മൃദുലപ്പെടുത്താൻ ബീറ്റ്റൂട്ടിന് പ്രത്യേക കഴിവുണ്ട്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം വരണ്ട ചുണ്ടുകളെ മൃദുവാക്കുന്നു. കൂടാതെ, ചുണ്ടുകളിൽ ഉണ്ടാകുന്ന വരകൾ ഇല്ലാതാക്കാനും ബീറ്റ്റൂട്ടിന് സാധിക്കും.
Also Read: റെഡ്മി നോട്ട് 11 പ്രോ: റിവ്യൂ
ചെറിയ കഷണം ബീറ്റ്റൂട്ട് എടുത്തതിനുശേഷം, അവ 20 മിനിറ്റ് വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. അതിനുശേഷം ബീറ്റ്റൂട്ട് പുറത്തെടുത്ത് ചുണ്ടുകളിൽ പുരട്ടാവുന്നതാണ്. ഇത് ചുണ്ടുകൾക്ക് സ്വാഭാവിക പിങ്ക് നിറം നൽകും. കൂടാതെ, ബീറ്റ്റൂട്ട് നീരിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്ത് മിക്സ് ചെയ്തതിനുശേഷം ചുണ്ടിൽ പുരട്ടാവുന്നതാണ്. ഇത് ചുണ്ടുകൾക്ക് തിളക്കം നൽകുന്നതാണ്.
Post Your Comments