തിരുവനന്തപുരം: 27-മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപാന ചടങ്ങിൽ തനിക്ക് നേരെയുണ്ടായ കൂവലിൽ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രംഗത്ത് വന്നിരുന്നു. മമ്മൂട്ടി അഭിനയിച്ച ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടും 100 ശതമാനം റിസർവേഷൻ സംവിധാനത്തിന് എതിരെയുമായിരുന്നു ഡെലിഗേറ്റുകളുടെ പ്രതിഷേധം. തുടർന്ന് സമപാന ചടങ്ങിൽ രഞ്ജിത്ത് വേദിയിലെത്തിലയപ്പോൾ കാണികൾ കുവുകയായിരുന്നു. കുവൽ അല്ല, കുട്ടികളുടെ ഒരു ശബ്ദം എന്ന് മാത്രമെ താൻ കാണുന്നുള്ളു എന്നും അതിൽ പരാതിയില്ല എന്നും രഞ്ജിത്ത് പറഞ്ഞു.
ഈ വിഷയത്തിൽ രഞ്ജിത്ത് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. ‘നീയൊരു കുട്ടിയാണ്’ എന്ന് മിസോജനിറ്റിക്കായി താങ്കളുടെ തിരക്കഥാ രീതിയിൽ ആക്ഷേപിക്കാൻ നിങ്ങളാരാണ് ഹേ..? എന്ന് അരുൺ കുമാർ സംവിധായകൻ രഞ്ജിത്തിനോടായി ചോദിക്കുന്നു. ആ കൂവൽ അപശബ്ദമല്ലെന്നും മറിച്ച് തിരിച്ചറിവുള്ള സമൂഹത്തിൻ്റെ താക്കീതാണെന്നും അരുൺ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റോഡുകള്‍ അമേരിക്കന്‍ റോഡുകളുടെ നിലവാരത്തിലെത്തും: നിതിന്‍ ഗഡ്കരി
‘ആരാണ് ഹേ താങ്കളുടെ കുട്ടികൾ? ജോലികൂലിയിൽ ഒരു വിഹിതം പിടിച്ചു വച്ച് ദൂരം താണ്ടിയെത്തി സ്വന്തം ചിലവിൽ സിനിമ കാണാനെത്തിയ നല്ല സിനിമാസ്വാദകരായ ഡെലിഗേറ്റുകളോ? ഇൻഫാൻ്റലൈസേഷൻ നടത്തി ‘ നീയൊരു കുട്ടിയാണ് ‘ എന്ന് മിസോജനിറ്റിക്കായി താങ്കളുടെ തിരക്കഥാ രീതിയിൽ ആക്ഷേപിക്കാൻ നിങ്ങളാരാണ് ഹേ..? നല്ല നിലയിൽ നടന്നു വന്ന മേളയിലെ വിമർശനങ്ങൾ കേൾക്കാനും വിനീതമാകാനും കഴിയാത്തയാൾ കലാകാരനാകുന്നത് എങ്ങനെയാണ്? മംഗലശേരി നീലകണ്ഠനിൽ നിന്നും കോശിയുടെ അപ്പനിൽ നിന്നും ഇറങ്ങാൻ കഴിയാത്ത പരിമിതി ഇത്തരമൊരു മേളയിൽ ഇറക്കരുത്. ആ കൂവൽ അപശബ്ദമല്ല , തിരിച്ചറിവുള്ള സമൂഹത്തിൻ്റെ താക്കീതാണ്’.
Post Your Comments