കൊച്ചി: ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ജൂഡ് ആന്തണിയ്ക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി ജൂഡ് ആന്തണിയ്ക്ക് എതിരായി ബോഡി ഷെയിമിംഗ് നടത്തിയെന്ന് ആരോപിച്ച് നിരവധിയാളുകളാണ് മമ്മൂട്ടിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കൂര്‍ക്കംവലി ഇല്ലാതാക്കാം ഈ പൊടിക്കൈകളിലൂടെ
ഇപ്പോള്‍ ഇതാ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. ജൂഡ് ആന്തണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മമ്മൂട്ടിയുടെ ഖേദ പ്രകടനം.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി.
Post Your Comments