കൊല്ലം: ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം ഞാറമൂട് പാലപ്പഴഞ്ഞിവിളവീട്ടിൽ ക്ലിൻസ് അലക്സാണ്ടർ (27) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നോടെ ദേശീയ പാതയിൽ കാവനാട്പൂവൻപുഴയിൽ ആണ് അപകടം നടന്നത്. വർക്ക്ഷോപ്പ് തൊഴിലാളിയിരുന്നു. കാറിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. ഇവർ നാല് പേരും ചവറ തെക്കുഭാഗം സ്വദേശികളാണ്. കൊല്ലത്ത് നടക്കുന്ന എക്സ്ബിഷനുമായി ബന്ധപ്പെട്ട് ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടം നടന്നത്.
Read Also : വെളുത്തുള്ളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? ഗുണങ്ങൾ ഇവയാണ്
തിരുവനന്തപുരത്ത് നിന്നും അരി കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു. അപകട സമയം ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നു. നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ക്ലീൻസ് അലക്സാണ്ടർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഓടി കൂടിയ നാട്ടുകാരും, ശക്തികുളങ്ങര പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. കാർ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിൻസീറ്റിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments