ഒട്ടനവധി ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് വെളുത്തുള്ളി. നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാനും, ഭക്ഷണത്തിന് രുചി പകരാനും വെളുത്തുള്ളി മികച്ച ഓപ്ഷനാണ്. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ വെളുത്തുള്ളി പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. അതിനാൽ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഡയറ്റിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
Also Read: വീട്ടമ്മ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ
രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായകമാണ്. രാവിലെ രണ്ട് വെളുത്തുള്ളി അല്ലി കഴിക്കുന്നത് പലതരത്തിലുള്ള അണുബാധകളെ ചെറുക്കാനും, ചുമ, ജലദോഷം എന്നിവയിൽ നിന്ന് രക്ഷ നേടാനും സഹായിക്കും.
ആന്റി- ഓക്‌സിഡന്റുകളാൽ സമ്പന്നമായ വെളുത്തുള്ളി കോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. ഇവയിൽ അടങ്ങിയ ഫ്ലേവനോയിഡ്, പോളിഫിനോൾസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇതിന് സഹായകമാകുന്നത്.
Post Your Comments