ഹൈദരാബാദ്: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുന്നതിനെ എതിര്‍ത്ത് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. ശ്രദ്ധ വാക്കര്‍ വധക്കേസ് ലവ് ജിഹാദിന്റെ ഭാഗമല്ല എന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അടക്കമുള്ള ബിജെപി നേതാക്കള്‍ ലവ് ജിഹാദ് എന്ന് ആരോപിക്കുന്നത് നിര്‍ത്തണമെന്നുമാണ് ഒവൈസിയുടെ ആവശ്യം.
Read Also: രാജ്യത്ത് 5ജി സേവനങ്ങളുമായി ബിഎസ്എൻഎലും, പുതിയ സൂചനകൾ നൽകി കേന്ദ്ര ടെലികോം- റെയിൽവേ മന്ത്രി
‘ഹിമന്ത ബിശ്വ ശര്‍മ്മ ഒരു മുഖ്യമന്ത്രിയാണ്. ലവ് ജിഹാദ് ആരോപിച്ച് അസമില്‍ വിദ്വേഷം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അദ്ദേഹം ശ്രമിക്കുന്നത്. പ്രണയം പ്രണയമാണ്, അതില്‍ ജിഹാദില്ല. ലവ് ജിഹാദ് എന്ന പദം തീര്‍ത്തും അരോചകമാണ്. എന്തിനാണ് ഇതിനെതിരെ നിയമം കൊണ്ടുവരുന്നത്?. ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വന്ന് അസമില്‍ വിദ്വേഷം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി. ലൗ ജിഹാദിനെക്കുറിച്ചുള്ള ഒരു വിവരവും ബിജെപി നേതാക്കള്‍ക്ക് അറിയില്ല’,ഒവൈസി പറഞ്ഞു.
അതേസമയം, ലൗ ജിഹാദിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരണമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു. മതപരിവര്‍ത്തനം രാജ്യവ്യാപകമായി വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്തും പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബിഹാര്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, കേരളം, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 400-ലധികം കേസുകളുടെ പട്ടികയും വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തു വിട്ടിരുന്നു.
Post Your Comments