രാജ്യത്ത് 5ജി സേവനങ്ങൾ ഉടൻ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര ടെലികോം മന്ത്രാലയം. റിപ്പോർട്ടുകൾ, അഞ്ച് മുതൽ ഏഴ് മാസത്തിനകം 5ജി സേവനങ്ങൾ ലഭ്യമാകുമെന്നാണ് കേന്ദ്ര ടെലികോം- റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവ രാജ്യത്ത് സേവനങ്ങൾ 5ജി സേവനങ്ങൾ നൽകുന്നുണ്ട്.
ഇന്ത്യയിലുടനീളം സ്ഥാപിച്ചിട്ടുള്ള ബിഎസ്എൻഎലിന്റെ 1.35 ലക്ഷം ടവറുകളിലൂടെയാണ് 5ജി യാഥാർത്ഥ്യമാവുക. ഇതിന്റെ ഭാഗമായി വികസന ഫണ്ട് 500 കോടി രൂപയിൽ നിന്ന് 4,000 കോടി രൂപയായി ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്. 2022 നവംബർ മുതൽ 4ജി സേവനങ്ങൾ നൽകി തുടങ്ങുമെന്ന് ബിഎസ്എൻഎൽ മുൻപ് അറിയിച്ചിരുന്നു.
കമ്പനി വാങ്ങുന്ന 4ജി നെറ്റ്‌വർക്ക് ഗിയറുകൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റിലൂടെയാണ് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത്. നിലവിൽ, 2023 ഓഗസ്റ്റ് 15 നകം ബിഎസ്എൻഎൽ 5ജിയിലേക്ക് മാറണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, 4ജിയിൽ പിന്നിലായത് പോലെ 5ജിയിൽ അബദ്ധം പറ്റില്ലെന്ന് കമ്പനി വ്യക്തമാക്കി.
Post Your Comments