KollamLatest NewsKeralaNattuvarthaNews

ദേ​ശീ​യ പാ​ത​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു : മധ്യവയസ്കന് ദാരുണാന്ത്യം

ച​വ​റ സൗ​ത്ത് ന​ടു​വ​ത്തു​ചേ​രി കു​രീ​യ്ക്ക​ൽ തെ​ക്ക​തി​ൽ ഷാ​ജി (50) ആ​ണ് മ​രി​ച്ച​ത്

ച​വ​റ: ദേ​ശീ​യ പാ​ത​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാര​ൻ മ​രി​ച്ചു. ച​വ​റ സൗ​ത്ത് ന​ടു​വ​ത്തു​ചേ​രി കു​രീ​യ്ക്ക​ൽ തെ​ക്ക​തി​ൽ ഷാ​ജി (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.45-ന് ​ദേ​ശീ​യ പാ​ത​യി​ൽ വേ​ട്ടു​ത​റ ജം​ഗ്ഷ​നി​ൽ ആയി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി​ ജീവനക്കാരനായ ഇ​യാ​ൾ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​ക​വേ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വിവിധ വായ്പകളുടെ പലിശ നിരക്ക് വെട്ടിച്ചുരുക്കി കേരള ഗ്രാമീൺ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ഷാ​ജി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കുന്നേരത്തോടെ മ​രി​ക്കുകയായിരുന്നു. അ​വി​വാ​ഹി​ത​നാ​ണ്. സംസ്കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​വീ​ട്ടു​വ​ള​പ്പി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button