വിവിധ വായ്പകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പലിശ നിരക്കുകളിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് കേരള ഗ്രാമീൺ ബാങ്ക്. ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, സ്വർണ വായ്പ എന്നിവയുടെ പലിശ നിരക്കുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നിബന്ധനകൾക്ക് വിധേയമായി ഭവന വായ്പകൾക്ക് 8 ശതമാനവും സ്വർണ വായ്പകൾക്ക് 6.90 ശതമാനവുമാണ് പലിശ നിരക്ക് ഈടാക്കുക. കേരളത്തിലെ ഏക റീജിയണൽ റൂറൽ ബാങ്ക് കൂടിയാണ് കേരള ഗ്രാമീൺ ബാങ്ക്.
വീടുകളിൽ സൗരോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും പ്രത്യേക വായ്പ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാർ/ പൊതുമേഖല ജീവനക്കാർക്കും അധ്യാപകർക്കുമായി പ്രത്യേകമായി ഓവർ ഡ്രാഫ്റ്റ് വായ്പകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ബാങ്കിന്റെ 634 ശാഖകളിലും ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭ്യമാണ്. അതേസമയം, പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസ്- പുതുവത്സരം എന്നിവ പ്രമാണിച്ചാണ് ഈ ഇളവുകൾ നൽകുന്നത്.
Also Read: പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്തു; കാപ്പാ നിയമപ്രകാരം ജയിലിലായിരുന്ന പ്രതി അറസ്റ്റില്‍
Post Your Comments