മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ അച്ഛന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. മുണ്ടക്കയം സ്വദേശിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണു കോടതി ശിക്ഷ വിധിച്ചത്. പ്രതിയെ കോട്ടയം അഡീഷണൽ ജില്ലാ കോടതി-ഒന്ന് ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷിച്ചത്.
2020 സെപ്റ്റംബർ 19 മുതൽ 2020 ഒക്ടോബർ 26 വരെയാണു കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു കഴിയുകയായിരുന്നു. പെണ്‍കുട്ടിയും സഹോദരനും കോണ്‍വെന്റിൽ നിന്നാണു പഠിച്ചിരുന്നത്. അവധിക്കാലത്ത് ഇരുവരും മാതാപിതാക്കളുടെ വീടുകളിലാണു കഴിഞ്ഞിരുന്നത്.
Read Also : കാൽനടയാത്രക്കാരനു കണ്ടെയ്നർ ലോറിയിടിച്ചു ദാരുണാന്ത്യം
2019 മുതലുള്ള അവധിക്കാലത്ത് വീട്ടിൽ വന്നു നിന്നിരുന്നപ്പോഴാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന്, അമ്മ മുണ്ടക്കയം പോലീസിൽ പരാതി നൽകുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വി. ഷൈൻകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എം.എൻ. പുഷ്കരൻ കോടതിയിൽ ഹാജരായി.
Post Your Comments