കൊച്ചി: എൻഎസ് മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നും ഹിഗ്വിറ്റ സിനിമയുടെ പേരിന് വിലക്ക് തുടരുമെന്നും വ്യക്തമാക്കി ഫിലിം ചേംബർ. എന്നാൽ, ഹിഗ്വിറ്റ എന്ന പേര് മാറ്റില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സംവിധായകൻ ഹേമന്ദ് ജി നായർ അറിയിച്ചു. കൊച്ചിയിൽ ഫിലിം ചേബറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഹേമന്ദിന്റെ പ്രതികരണം.
കഥാമോഷണം ആരോപിച്ചാണ് എൻഎസ് മാധവൻ ഫിലിം ചേംബറിന് പരാതി നൽകിയിട്ടുള്ളത്. തന്റെ ‘ഹിഗ്വിറ്റ’ എന്ന ചെറുകഥ മോഷ്ടിച്ചുവെന്നാണ് എൻഎസ് മാധവന്റെ ആരോപണം. ചിത്രത്തിന് ഈ ചെറുകഥയുമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തം, ഡിജിപി വളർച്ചയിൽ മുന്നേറ്റം കൈവരിക്കാൻ സാധ്യത
‘കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. എൻഎസ് മാധവന്റെ കഥയുമായി സിനിമയ്ക്ക് ബന്ധമില്ല. ചെറുകഥയും സിനിമയും തമ്മിൽ യാതൊരു ബന്ധവും ഇല്ല. നിസഹായരാണെന്നാണ് ഫിലിം ചേംബർ പറയുന്നത്’, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
Post Your Comments