കോട്ടയം: ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഒരാൾ പൊലീസ് പിടിയിൽ. കല്ലറ തേവലക്കാട് ചാഴിയില്‍ സി.കെ. അനില്‍കുമാറി(48)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : വിപണി വിഹിതത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ഒല, പുതിയ നേട്ടങ്ങൾ അറിയാം
ഇന്നലെ കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസില്‍ വച്ചാണ് സംഭവം. ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെത്തുടര്‍ന്ന്, കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
Read Also : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 2 പേർ അറസ്റ്റിൽ
എസ്എച്ച്ഒ കെ.ആര്. പ്രശാന്ത് കുമാര്‍, എസ്ഐ കെ.എസ്. അനില്‍കുമാര്‍, സിപിഒമാരായ വിജേഷ്കുമാര്, ഷെജിമോന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments