
ആലത്തൂര്‍: വാഹന ഷോറൂമില്‍ നിന്ന് പുതിയ ബുള്ളറ്റ് മോട്ടോര്‍ ബൈക്കും പതിനായിരത്തോളം രൂപയും മോഷണം പോയതായി പരാതി. 2,27,000 രൂപ വില വരുന്ന ബൈക്ക്, ഷോറൂമില്‍ സൂക്ഷിച്ചിരുന്ന 9950 രൂപ എന്നിവ ആണ് നഷ്ടപ്പെട്ടത്. ആലത്തൂര്‍ പൊലീസില്‍ ആണ് പരാതി നൽകിയത്.
സ്വാതി ജങ്ഷനിലെ വാഹന ഷോറൂമില്‍ ആണ് മോഷണം നടന്നത്. സംഭവത്തിൽ മാനേജര്‍ കോട്ടായി സ്വദേശി സുധിന്‍ പൊലീസില്‍ പരാതി നല്‍കി.
Read Also : 90കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കാൻ ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചു; സ്വന്തം ഭൂമി നൽകി അയൽവാസി
ശനിയാഴ്ച രാത്രി ഷോറൂം അടച്ച് പോയതായിരുന്നു തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറക്കാന്‍ വന്നപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ചതായി കാണപ്പെട്ടത്. തുടര്‍ പരിശോധനയിലാണ് ബൈക്കും പണവും നഷ്ടപ്പെട്ടതായി അറിവായത്. സംഭവത്തിൽ, ആലത്തൂര്‍ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments