CinemaLatest NewsNewsEntertainment

അന്ന് എംഡിഎംഎ എന്ന് ഞാന്‍ കേട്ടിട്ടില്ല, ‘എം&എം’ എന്ന ചോക്ലേറ്റ് ആണെന്നാണ് ഞാന്‍ കരുതിയത്: മീനാക്ഷി

സ്‌കൂളിലെ ആണ്‍കുട്ടികള്‍ തന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ച് വന്നിട്ടുണ്ടെന്ന് നടി മീനാക്ഷി. സ്‌കൂളില്‍ സിനിമയുടെ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് ചില വിദ്യാര്‍ത്ഥികള്‍ തന്നോട് ചോദിച്ചത് എന്നാണ് മീനാക്ഷി പറയുന്നത്. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയിലാണ് മീനാക്ഷി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘വിജയ് യേശുദാസ് നായകനായ ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന ചിത്രത്തിലാണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്. ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് ഒരു ദിവസം സ്‌കൂളില്‍ നടക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം ഞാന്‍ കളിച്ചും ചിരിച്ചും നടന്നു. ഈ സമയം പ്ലസ് വണ്‍, പ്ലസ് ടു-വില്‍ പഠിക്കുന്ന കുറേ ആണ്‍കുട്ടികള്‍ എന്റെ അടുത്ത് വന്ന് കുറച്ച് എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിക്കുകയായിരുന്നു.

Read Also:- രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി വ്യാജ മരണം സൃഷ്ടിച്ച 22കാരി അറസ്റ്റില്‍: കൊല്ലപ്പെട്ടത് മാള്‍ ജീവനക്കാരി

‘അവര്‍ ഒരുപക്ഷെ തമാശയ്ക്ക് ചോദിച്ചതാവാം. അന്ന് എംഡിഎംഎ എന്ന് ഞാന്‍ കേട്ടിട്ടില്ല. ‘എം ആന്റ് എം’ എന്ന ചോക്ലേറ്റ് ആണെന്നാണ് ഞാന്‍ കരുതിയത്. അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഓ..നിങ്ങളുടെ കയ്യിലുണ്ടോ? എങ്കില്‍ തന്നോളൂ..’ പെട്ടന്ന് അവര്‍ അത്ഭുതപ്പെട്ടു. കുറച്ചു കഴിഞ്ഞ് കുട്ടികള്‍ തന്റെ അടുത്ത് വന്ന് ചോദിച്ചു, ‘നീ എന്താണെന്ന് ഓര്‍ത്തിട്ടാ വേണമെന്ന് പറഞ്ഞതെന്ന്’ മീനാക്ഷി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button