ലക്‌നൗ: സ്വന്തം രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി വ്യാജമരണം സൃഷ്ടിച്ച 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പായല്‍ ഭാട്ടി എന്ന യുവതിയാണ് പിടിയാലയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ സ്വന്തം വസ്ത്രം അണിയിച്ചാണ് വ്യാജമരണം സൃഷ്ടിച്ചത്. ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം. ഉത്തര്‍പ്രദേശിലെ ഗ്രേയ്റ്റര്‍ നോയിഡയിലാണ് സംഭവം.
Read Also:പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം: കുടുംബശ്രീയുടെ പ്രതിജ്ഞക്കെതിരെ സമസ്ത നേതാവ്
പങ്കാളിയായ അജയ് താക്കൂറിന്റെ സഹായത്തോടെയായിരുന്നു പായല്‍ കൊല നടത്തിയത്. പായല്‍ ഭാട്ടിയുമായി ഏറെ സാദൃശ്യമുള്ള യുവതിയെ കൊലപ്പടുത്തിയ ശേഷം പായല്‍ഭാട്ടിയുടെ പേരില്‍ ഒരു ആത്മഹത്യാക്കുറിപ്പ് പതിപ്പിച്ച് ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പായലിന്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അവര്‍ അത് സംസ്‌കരിക്കുകയും ചെയ്തു. തന്റെ മുഖം പൊള്ളിച്ച് വികൃതമാക്കിയതിനാല്‍ തനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് പായല്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതുകയും ചെയ്തു
അജയ്താക്കൂറും പായലും ചേര്‍ന്ന് യുവതിയെ വീട്ടില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തിരിച്ചറിയാതിരിക്കാനായി മുഖം വികൃതമാക്കി. അതിനുശേഷം യുവതിയുടെ വസ്ത്രങ്ങള്‍ അണിയിച്ച ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ പായലിന്റെ പേരില്‍ ഒരു കുറിപ്പും തയ്യാറാക്കി. തുടര്‍ന്ന് പായല്‍ പങ്കാളിയുമൊത്ത് രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആറുമാസം മുന്‍പ് പായലിന്റെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ പിതാവില്‍ നിന്ന് ബന്ധുക്കള്‍ പണം കടം വാങ്ങുകയും ഇത് തിരികെ ആവശ്യപ്പെട്ടപ്പോള്‍ അധിക്ഷേപിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതില്‍ മനംനൊന്ത പിതാവ് ജീവനൊടുക്കി. തന്റെ പിതാവിന്റെ മരണത്തിന് ഇടയാക്കിയ ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനായിട്ടായിരുന്നു യുവതിയുടെ നാടകം. അതേസമയം, അജയ് താക്കൂറുമായുള്ള ബന്ധം കുടുംബം അംഗീകരിക്കില്ലെന്ന് ഭയന്നാണ് യുവതി ഇത്തരമൊരു നാടകം കളിച്ചതെന്നാണ് മുത്തശ്ശന്‍ പറയുന്നത്.
നവംബര്‍ 12 മുതല്‍ മാള്‍ ജീവനക്കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
Post Your Comments