MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ആദ്യത്തെ അനുഭവമായതുകൊണ്ട് എന്നെ അത് വല്ലാതെ വേദനിപ്പിച്ചു, മിണ്ടിയാൽ ആഘോഷമാക്കും, അതുകൊണ്ട് മിണ്ടാതെ ഇരുന്നു

കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണം നടന്നുവെന്ന് നടി നവ്യ നായർ. മാതാപിതാക്കളെ പോലും വിഷയത്തിലേയ്ക്ക് വലിച്ചിഴച്ചെന്നും വലിയ മാനസിക ബുദ്ധിമുട്ടിന് ഇത് കാരണമായെന്നും താരം വ്യക്തമാക്കി. തുടർന്ന് പ്രതികരിച്ചാൽ വീണ്ടും അവരത് ആഘോഷമാക്കുമെന്നും അതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവെ നവ്യ നായർ വ്യക്തമാക്കി.

നവ്യയുടെ വാക്കുകൾ ഇങ്ങനെ;

‘സോഷ്യല്‍ മീഡിയയിലെ കമന്റ്‌സ് വായിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പിന്നീട് ഞാന്‍ അതില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഒരു ഇന്‍സിഡന്റ് കൊണ്ട് ഒരിക്കലും അനുഭവിക്കാത്ത സൈബര്‍ അറ്റാക്ക് ഞാന്‍ ഫേസ് ചെയ്തു. ആദ്യത്തെ അനുഭവമായതുകൊണ്ട് എന്നെ അത് വല്ലാതെ വേദനിപ്പിച്ചു. കാരണം അത് പ്ലാന്‍ഡ് ആയിട്ടുള്ള, പൊളിറ്റിക്‌സില്‍ ഒക്കെ കാണുന്ന ട്രിക്കി ഗെയിം പോലെയായിരുന്നു. അതുപോലെ ഒരു മാനിപ്പുലേഷനാണ് എനിക്ക് നേരെ ഉണ്ടായത്.

സൊമാറ്റോയുടെ ഓഹരികൾ സ്വന്തമാക്കി ഈ സിംഗപ്പൂർ ഇൻവെസ്റ്റ്മെന്റ് കമ്പനി, പുതിയ നീക്കങ്ങൾ അറിയാം

ഇനി എന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കില്‍ പോലും എന്റെ അച്ഛനെയും അമ്മയേയും ഇതിലേക്ക് വലിച്ചിടണമോ. അവര്‍ വളര്‍ത്തി വിട്ട സംസ്‌കാരത്തിന്റെ കുഴപ്പം കൊണ്ടാണെന്നൊക്കെ പറയേണ്ട കാര്യമുണ്ടോ. സംസ്‌കാരമുള്ള വ്യക്തി വന്ന് പറയുകയാണ് ഇതെല്ലാം. അത്രക്ക് സംസ്‌കാരമുണ്ട് അദ്ദേഹത്തിന്. എന്നെ അത് വളരെ അധികം വേദനിപ്പിച്ചു. അവിടെ പോലും ഞാന്‍ ഒന്നും പറയാതിരുന്നതിരുന്നതിന് കാരണമുണ്ട്. അവരെ പോലെയുള്ളവര്‍ വീണ്ടും അത് ആഘോഷിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് വീണ്ടും വാര്‍ത്തയാകും. ആ സമയത്ത് മിണ്ടാതിരിക്കുക എന്നത് മാത്രമായിരുന്നു എന്റെ മുൻപിലെ മാർഗം. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കയറി ഞാന്‍ കമന്റ് ഒന്നും വായിക്കാറുമില്ല,’ നവ്യ നായര്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് അക്രമം ഉണ്ടായത്, വിഴിഞ്ഞം ആക്രമണത്തെ ന്യായീകരിച്ച് കെ.സുധാകരന്‍

‘ഒരുത്തീ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ നടൻ വിനായകൻ നടത്തിയ മീടൂ പരാമർശം വിവാദമായിരുന്നു. വാർത്താസമ്മേളനത്തിൽ നവ്യ നായർ പങ്കെടുത്തിട്ടും പ്രതികരിച്ചില്ല എന്ന് നടിക്കെതിരെ വിമർശനങ്ങൾ ഉയർന്നു. തുടർന്ന് വിഷയത്തിൽ പ്രതികരിച്ച നവ്യ വിനായകന്റെ പരാമർശത്തിൽ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നും എന്നാൽ അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും വിശദീകരിച്ചു. വിനായകൻ പറഞ്ഞത് തെറ്റായിപ്പോയി, ഒരു പുരുഷൻ പറഞ്ഞ വിവാദ പരാമർശത്തിന് സ്ത്രീയാണ് ക്രൂശിക്കപ്പെട്ടതെന്നും നവ്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button