PalakkadNattuvarthaLatest NewsKeralaNews

പാലക്കാട് ആമയൂരിൽ തീപിടുത്തം : വീട് കത്തിനശിച്ചു 

കൊപ്പം ആമയൂരിലെ കമ്പനിപ്പറമ്പ് പാറക്കൽ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്

പാലക്കാട്: കൊപ്പം ആമയൂരിൽ തീപിടുത്തം. വീട് കത്തി നശിച്ചു. കൊപ്പം ആമയൂരിലെ കമ്പനിപ്പറമ്പ് പാറക്കൽ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്. സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമില്ല. പട്ടാമ്പി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയൽവാസികൾ വീടിന് തീ പിടിച്ചതായി കണ്ടത്. വീടിന്റെ മേൽക്കൂരയുൾപ്പെടെ വീട്ടിലെ എല്ലാ വസ്തുക്കളും തീപിടിത്തത്തിൽ കത്തി നശിച്ചു.

Read Also : സാധാരണക്കാരെയും കടപ്പത്ര വിപണിയിലേക്ക് ആകർഷിക്കാനൊരുങ്ങി ഭാരത് ബോണ്ട് ഇടിഎഫ്, നാലാം ഘട്ടം ഇന്ന് ആരംഭിക്കും

വീട്ടിൽ കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്ന് പിടിച്ചതായാണ് പ്രാഥമിക നിഗമനം. കൊപ്പം പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ അടിയന്തര രക്ഷാപ്രവർത്തനം മൂലം തുടർ അപകട സാധ്യത ഒഴിവായെന്ന് സമീപവാസി മുസ്തഫ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button