അരൂർ: ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ കാൽനടയാത്രക്കാരൻ മരിച്ചു. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്.
ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ ചന്തിരൂർ പുതിയ പാലത്തിന് തെക്കുവശത്ത് വച്ച് ഇന്നലെ പുലർച്ചെ അഞ്ച് മണിക്ക് മിനി ഇൻസുലേറ്റ് ലോറി ഇടിച്ചാണ് അപകടം.
Read Also : മൈജി ഫ്യൂച്ചർ സ്റ്റോർ: ഇരിങ്ങാലക്കുടയിലെ ഷോറൂം ഉദ്ഘാടനം ഡിസംബർ മൂന്നിന്
കളമശ്ശേരിയിൽ നിന്ന് ഇലക്ട്രോണിക്ക് സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റ് ലോറിയിൽ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം തെറ്റിയാണ് ഗോപിയെ ഇടിച്ചത്. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.
ശ്രീധരപണിക്കരുടെയും ജാനമ്മയുടെയും മകനാണ്. രാധാ ചന്ദ്രശേഖരൻ, ശോഭന പൊന്നപ്പൻ, സതീശ പണിക്കർ, ഓമന പുരുഷോത്തമൻ, മധുസൂദന പണിക്കർ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം സംസ്കരിച്ചു.
Post Your Comments