ThiruvananthapuramLatest NewsKeralaNattuvarthaNews

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തിയ 42 ല​ക്ഷം രൂ​പ​യു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി അറസ്റ്റിൽ

മ​ധു​ര കാ​മ​രാ​ജ്ശാ​ല മു​നി​ച്ചാ​ൽ റോ​ഡ്-6 സ്ട്രീ​റ്റി​ല്‍ ഇ​സ്മ​യി​ല്‍​പു​രം ന​മ്പ​ര്‍ 66-ല്‍ ​താ​മ​സി​ക്കു​ന്ന പ​നീ​ര്‍ സെ​ല്‍​വ (32) മാ​ണ് പി​ടി​യി​ലാ​യ​ത്

പാ​റ​ശാ​ല: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി കൊ​ണ്ടു​വ​ന്ന ലക്ഷങ്ങളുടെ പണവുമായി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍. മ​ധു​ര കാ​മ​രാ​ജ്ശാ​ല മു​നി​ച്ചാ​ൽ റോ​ഡ്-6 സ്ട്രീ​റ്റി​ല്‍ ഇ​സ്മ​യി​ല്‍​പു​രം ന​മ്പ​ര്‍ 66-ല്‍ ​താ​മ​സി​ക്കു​ന്ന പ​നീ​ര്‍ സെ​ല്‍​വ (32) മാ​ണ് പി​ടി​യി​ലാ​യ​ത്. 42,75,000 ല​ക്ഷം രൂ​പ​യാണ് പിടിച്ചെടുത്തത്.

Read Also : ഇൻസ്റ്റഗ്രാം റീൽസിനും യൂട്യൂബ് ഷോർട്സിനും പകരക്കാരൻ എത്തുന്നു, പുതിയ നീക്കവുമായി റിലയൻസ് ജിയോ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആണ് സംഭവം. കൊ​റ്റാ​മം ജം​ഗ്ഷ​നി​ല്‍ അ​മ​ര​വി​ള എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​സ്ഇ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ളു​ടെ ബാ​ഗി​ന്‍റെ ര​ഹ​സ്യ അ​റ​യി​ല്‍ നി​ന്നാ​ണ് ക​റ​ൻ​സി ക​ണ്ടെ​ത്തി​യ​ത്.

Read Also : ഇൻസ്റ്റഗ്രാം റീൽസിനും യൂട്യൂബ് ഷോർട്സിനും പകരക്കാരൻ എത്തുന്നു, പുതിയ നീക്കവുമായി റിലയൻസ് ജിയോ

ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​എ. വി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ർ. ബി​നോ​യി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബി. ​വി​ജ​യ​കു​മാ​ര്‍, ഗോ​പ​കു​മാ​ര്‍, ര​മേ​ശ്കു​മാ​ര്‍, സി​വി​ല്‍​എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ നി​ഷാ​ന്ത്, ശ്രീ​കു​മാ​ര്‍, ഡ​ബ്ല്യു​സി​ഇ​ഒ​മാ​രാ​യ ലി​ജി​ത, ശ്രീ​ജ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി പി​ടി​കൂ​ടി​യ പ​ണ​വും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ആ​ളെ​യും പാ​റ​ശാ​ല പൊ​ലീ​സി​നു കൈ​മാ​റി. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button