Latest NewsNewsTechnology

ഇൻസ്റ്റഗ്രാം റീൽസിനും യൂട്യൂബ് ഷോർട്സിനും പകരക്കാരൻ എത്തുന്നു, പുതിയ നീക്കവുമായി റിലയൻസ് ജിയോ

ഇൻസ്റ്റഗ്രാം റീൽസിൽ എല്ലാ ഉപയോക്താക്കൾക്കും കണ്ടന്റ് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നതാണ്

സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയവയാണ് ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്സും. ആദ്യ ഘട്ടങ്ങളിൽ ടിക്ടോക്കായിരുന്നു മുൻപന്തിയിൽ. എന്നാൽ, ടിക്ടോക്കിനെ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിച്ചതോടെ ആ സ്ഥാനം റീൽസും ഷോർട്സും ഏറ്റെടുക്കുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റീൽസിനെ പോലെ തന്നെ പ്രവർത്തിക്കാൻ സാധിക്കുന്ന ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് റിലയൻസ് ജിയോ. ‘പ്ലാറ്റ്ഫോം’ എന്നാണ് ഈ ആപ്പിന് പേര് നൽകിയിരിക്കുന്നത്. ഇവയുടെ കൂടുതൽ സവിശേഷതകൾ അറിയാം.

ഇൻസ്റ്റഗ്രാം റീൽസിൽ എല്ലാ ഉപയോക്താക്കൾക്കും കണ്ടന്റ് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നതാണ്. എന്നാൽ, പ്ലാറ്റ്ഫോമിൽ വിനോദ- വ്യവസായത്തിനുള്ള താരങ്ങൾക്ക് മാത്രമാണ് കണ്ടന്റുകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. കൂടാതെ, പ്ലാറ്റ്ഫോം മുഖാന്തരം വരുമാനവും നേടാനുള്ള അവസരം ഒരുക്കുന്നുണ്ട്. പ്രധാനമായും ക്രിയേറ്റർമാർ, പാട്ടുകാർ, നർത്തകർ, സംഗീത സംവിധായകർ, ഫാഷൻ ഡിസൈനർ എന്നീ രംഗത്ത് പ്രവർത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പ്ലാറ്റ്ഫോമിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ജിയോ പ്ലാറ്റ്ഫോംസ്, റോളിംഗ് സ്റ്റോൺസ് ഇന്ത്യ, ക്രിയേറ്റീവ് ലാൻഡ് ഏഷ്യ എന്നിവ സംയുക്ത സംരംഭമായാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്.

Also Read: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button