![](/wp-content/uploads/2022/09/court-1.jpg)
കൊയിലാണ്ടി: 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറുവർഷം കഠിനതടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. കാവിൽ സ്വദേശി മേലെടുത്തുമീത്തൽ മംഗലശ്ശേരി വീട്ടിൽ ശങ്കരനെയാണ് (63) ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ആണ് ശിക്ഷിച്ചത്.
Read Also : ബൈക്കിന്റെ ചക്രത്തിൽ ഷാള്‍ കുടുങ്ങി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
2019-ലാണ് കേസിനാസ്പദ സംഭവം. പ്രതിയുടെ കടയിൽ വെച്ച് മിഠായി നൽകി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പരീക്ഷക്ക് മാർക്കു കുറഞ്ഞതിനെത്തുടർന്ന്, കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. തുടർന്ന്, കൗൺസലർ കുട്ടിയുടെ അമ്മയെയും സ്കൂൾ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ വി. മമ്മുകുട്ടിയാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി. ജെതിൻ ഹാജരായി.
Post Your Comments