
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥിയായ 15കാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്നു പീഡിപ്പിച്ചു. നല്ലളത്താണ് ഞെട്ടിക്കുന്ന സംഭവം. കൗൺസിലിങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ മറ്റൊരു 14കാരൻ ഫോണിൽ പകർത്തിയതായും പെൺകുട്ടി വെളിപ്പെടുത്തി.
ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. വിവരം അറിഞ്ഞ അധ്യാപകരും ബന്ധുക്കളും വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിക്കുകയായിരുന്നു. പിന്നാലെ നല്ലളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളായ 3 വിദ്യാർഥികളേയും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കാൻ ഇവരുടെ രക്ഷിതാക്കൾക്കു പൊലീസ് നോട്ടീസ് നൽകും.
Post Your Comments