ThiruvananthapuramLatest NewsKeralaNattuvarthaNews

ഇടത് മുന്നണിയുടെ ശ്രദ്ധേയമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം: സമരക്കാർ അടിയന്തരമായി പിൻമാറണമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന അക്രമത്തിനെതിരെ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സമാധാനപരമായ ജീവിതവും സൗഹൃദാന്തരീക്ഷവും നിലനിൽക്കുന്ന കേരള കടൽതീരത്തെ സംഘർഷഭരിതമാക്കാനുള‌ള ഗൂഢശ്രമങ്ങൾ അനുവദിക്കില്ലെന്നും സമരക്കാർ അടിയന്തരമായി പിൻമാറണമെന്നും ഇപി ജയരാജൻ പറഞ്ഞു.

ലോക തുറമുഖ ഭൂപടത്തിൽ പ്രധാന സ്ഥാനമാണ് വിഴിഞ്ഞം തുറമുഖത്തിനുള‌ളതെന്നും അതിനാൽ ഇടത് മുന്നണി ശ്രദ്ധേയമായ പദ്ധതിയായാണ് വിഴിഞ്ഞം തുറമുഖത്തെ കണ്ടിരിക്കുന്നതെന്നും ഇപി ജയരാജൻ വ്യക്തമാക്കി. പശ്ചാത്തല മേഖലാ വികസനം സംസ്ഥാന വികസനത്തിന് അത്യാവശ്യമാണെന്നും അതിൽ പ്രധാനമാണ് വിഴിഞ്ഞം തുറമുഖത്തിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കമ്പനികളുടെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ, ലക്ഷ്യം ഇതാണ്

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന അവസരത്തിലാണ് അംഗീകരിക്കാനാവാത്ത മുദ്രാവാക്യങ്ങളുമായി ചിലർ പ്രക്ഷോഭവുമായെത്തുന്നതെന്നും ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button