ദോഹ: ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ തകർത്ത് പോളണ്ട് തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ മികവിൽ ടീം 2-0 ന് ജയിച്ച് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകൾ നിലനിര്‍ത്തിയപ്പോൾ സൗദി ഫിനീഷിംഗിലെ പോര്യ്മ കാരണമാണ് മത്സരം തോറ്റത്. എന്നാൽ, 82-ാം മിനിറ്റിൽ സൂപ്പർ താരം ലെവൻഡോവ്‌സ്‌കി ഗോൾ നേടിയപ്പോൾ സൗദിയുടെ ജേഴ്‌സി മാറി പോളണ്ട് ജേഴ്‌സിയിൽ ഗോൾ ആഘോഷിക്കുന്ന ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
82-ാം മിനിറ്റിൽ ലെവൻഡോസ്‌കി ഗോൾ നേടിയപ്പോൾ സ്റ്റേഡിയത്തിലിരുന്ന ഒരു സൗദി അറേബ്യൻ ആരാധകൻ തന്റെ ജേഴ്‌സി മാറ്റി പോളണ്ട് ജേഴ്സി അണിഞ്ഞത് ക്യാമറ കാനുകൾ ഒപ്പിയെടുത്തു. ജേഴ്‌സി മാറ്റിയ ശേഷം ആരാധകൻ നൃത്തം ചെയ്യാൻ തുടങ്ങി, ഒപ്പം ലെവൻഡോവ്‌സ്‌കിയെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. അർജന്റീനയ്‌ക്കെതിരായ ജയത്തോടെ സൗദിക്ക് കുറെ ‘പ്രത്യേക‘ ഫാൻസ് വന്നുവെന്നും ഒരു തോൽവി കഴിഞ്ഞാൽ അവരൊക്കെ പോകുമെന്നും ആരാധകൻ ഓർമ്മിപ്പിച്ചു.
Read Also:- ‘നാടൻ വാങ്ങൂ, നാടു നന്നാക്കൂ! മലബാർ ബ്രാണ്ടി കേരളത്തിൻ്റെ ദേശീയ പാനീയം’: ട്രോളി അഡ്വ. ജയശങ്കർ
റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. പിയോറ്റ് സിലിന്‍സ്‌കിയാണ് പോളണ്ടിനായി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയിൽ ഗോള്‍ വഴങ്ങിയെങ്കിലും പോളണ്ടിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. ആദ്യപകുതിയുടെ അവസാനങ്ങളില്‍ ഒരു പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി. സലേം അല്‍ദ്വസാറിയായിരുന്നു കിക്കെടുത്തിരുന്നത്.
Post Your Comments