തിരുവനന്തപുരം: ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ആര് കപ്പ് നേടുമെന്ന ആകാംക്ഷയിലാണ് ലോകം മുഴുവനുമുള്ള ആരാധകര്‍. ഇങ്ങ് കേരളത്തിലും ഇതിന്റെ അലയൊലികള്‍ ദൃശ്യമാണ്. ഏറെ തിരക്കുള്ള ജനപ്രതിനിധികളടക്കം ഇന്നത്തെ മത്സരത്തിനായി കാത്തിരിക്കുകയാണ്.
Read Also: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ഭാര്യ
കടുത്ത അര്‍ജന്റീന ആരാധകനാണ് സിപിഎം നേതാവ് എം എം മണി. അര്‍ജന്റീനയ്ക്ക് വേണ്ടി തന്റെ പാര്‍ട്ടിയിലുള്ളവരോട് പോലും മണിയാശാന്‍ വെല്ലുവിളികള്‍ നടത്താറുണ്ട്.
ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെയ്ക്കുകയാണ് എം.എം മണി. 36 വര്‍ഷത്തിനുശേഷം ഇത്തവണ അര്‍ജന്റീനയ്ക്ക് കപ്പുയര്‍ത്താനാകുമെന്നാണ് പ്രതിക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി ഉള്ള ടീമുകള്‍ ഇപ്പോള്‍ ഒറ്റ ടീമായി മാറി അര്‍ജന്റീനയ്ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്, പക്ഷെ കാര്യമില്ല, അര്‍ജന്റീന തന്നെ കപ്പടിയ് ക്കുമെന്ന് മണിയാശാന്‍ പ്രതികരിച്ചു. മത്സരം കടുപ്പമായിരിക്കുമെങ്കിലും മെസിയും സംഘവും കപ്പും കൊണ്ട് മടങ്ങുമെന്നും മത്സരം കാണാനുള്ള ആവേശത്തിലാണ് താനെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
ഇതിനിടെ ബ്രസീലിനെ പിന്തുണച്ചിരുന്ന മന്ത്രി വി ശിവന്‍ കുട്ടിയും ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തിന്റെ പ്രതീക്ഷകള്‍ പങ്കുവച്ചു. താന്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന ടീം ബ്രസീല്‍ പുറത്തായിക്കഴിഞ്ഞു. എന്നാലും താന്‍ ലാറ്റിന്‍ അമേരിക്കന്‍ കളി ശൈലിയുടെ ആരാധകനാണ്. താന്‍ ഒരു അര്‍ജന്റീന വിരുദ്ധനല്ല, മെസ്സിയെ വളരെ ഇഷ്ടമാണ്, ഒരുപക്ഷെ ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കും. അതുകൊണ്ടുതന്നെ മെസിക്കുള്ള ആദരവ് എന്ന നിലയില്‍ കപ്പ് മെസിക്കും സംഘത്തിനും കിട്ടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments