KeralaLatest NewsNews

‘മേഴ്‌സി കപ്പും കൊണ്ടേ പോകൂ’, ജയരാജന്റെ വാക്കുകള്‍ പൊന്നാകുമോ: മെസി നല്ല കളിക്കാരനെന്ന് ഇ.പി ജയരാജന്‍

'മേഴ്സി കപ്പും കൊണ്ടേ പോകൂ', ജയരാജന്റെ വാക്കുകള്‍ പൊന്നാകുമോ: മെസി നല്ല കളിക്കാരനെന്നതിലുപരി അര്‍ജന്റീന ഇടതുമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമായത് കൊണ്ടാണ് അര്‍ജന്റീന ഫാനായതെന്ന് ഇ.പി

കണ്ണൂര്‍: ഖത്തര്‍ ലോകകപ്പ് ഫൈനലിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആര് കപ്പ് ഉയര്‍ത്തുമെന്ന ആകാക്ഷയിലാണ് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. കേരളവും ഇതിന്റെ ആവേശത്തിലാണ്. ഇതിനിടെ അര്‍ജന്റീന തന്നെ കപ്പ് ഉയര്‍ത്തുമെന്ന ഉറപ്പുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത് എത്തി. ഇടതുമൂല്യം ഉയര്‍പ്പിടിക്കുന്ന രാജ്യമായതിനാലാണ് അര്‍ജന്റീനയുടെ ഫാനായതെന്നും, അവര്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read Also: 2022 ഡിസംബര്‍ 18ന് മെസി ലോകകപ്പ് ഉയര്‍ത്തും: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ഏഴ് വര്‍ഷം മുമ്പുള്ള പ്രവചനം!

‘ഫുട്ബോള്‍ മേളയ്ക്ക് ലോകമെമ്പാടുമുള്ള ജനങ്ങള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. പൊതുവെ ഈ മത്സരരംഗത്തുള്ള എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ടവരാണ്. ഫൈനലില്‍ എത്തിയിരിക്കുന്നത് അര്‍ജന്റീനയും ഫ്രാന്‍സുമാണ്. രണ്ടും നല്ല മെച്ചപ്പെട്ട കളിക്കാരാണ്. ഞാന്‍ ഫുട്ബോളിനെ ആരാധിക്കുന്ന ആളാണ്’.

‘അര്‍ജന്റീന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തരായ ധീരപോരാളികളുടെ നാടാണ്. അതുകൊണ്ട് സ്വാഭാവികമായും ഈ അര്‍ജന്റീനയോടൊപ്പം ചേര്‍ന്നുപോകും. കളിക്കളത്തിലും അവര്‍ മെച്ചപ്പെട്ട പ്രകടനമായിരുന്നു. കഴിഞ്ഞ പ്രാവശ്യവും അവര്‍ നല്ല പെര്‍ഫോമന്‍സായിരുന്നു’.

‘ഫ്രാന്‍സും എതാണ്ട് നല്ല നിലയില്‍ തന്നെയാണ്. ഞാന്‍ അര്‍ജന്റീനയ്ക്കൊപ്പമാണ്. അവര്‍ ജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മെസി നല്ല കളിക്കാരനാണ്. ഒരു മത്സരത്തില്‍ എങ്ങനെ ജയിച്ചുവരണമെന്ന് ബുദ്ധിയും കായികതയും ഒന്നിച്ച് പ്രയോഗിക്കുന്ന പ്രതിഭ. മെസിയുടെ ഫുട്ബോള്‍ കഴിവിനെ ബഹുമാനിക്കുന്നയാളാണ് ഞാന്‍’- ജയരാജന്‍ പറഞ്ഞു.

അതേസമയം, ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ഒരു വാര്‍ത്ത ചാനലിന് നല്‍കിയ പ്രതികരണത്തില്‍ ഇ.പി ജയരാജന് സംഭവിച്ച നാക്കുപിഴ വലിയ ട്രോളായി മാറിയിരുന്നു. ‘മെസി ഇത്തവണ കപ്പും കൊണ്ടേ പോകൂ’ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍, ‘മേഴ്സി ഇത്തവണ കപ്പും കൊണ്ടേ പോകൂ’ എന്നാണ് ജയരാജന്‍ പറഞ്ഞത്.

‘പത്രങ്ങളില്‍ എല്ലാം ഉണ്ട്, മേഴ്സി തന്നെ പറഞ്ഞു, കപ്പും കൊണ്ടേ മടങ്ങൂ’, എന്ന ഇ.പി ജയരാജന്റെ മറുപടി വന്‍ ഹിറ്റായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button