Latest NewsKeralaNews

മദ്യധനം സര്‍വ്വ ധനാല്‍ പ്രധാനം! ലോകകപ്പ് മത്സരം കേരള സംസ്ഥാന ഖജനാവിനെ ശക്തിപ്പെടുത്തി: അഡ്വ. ജയശങ്കര്‍

കൊച്ചി: കേരളത്തില്‍ ഫിഫ ലോകകപ്പ് മത്സരത്തിന്റെ ആവേശമെത്രത്തോളമുണ്ടെന്ന് മദ്യവില്‍പനയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി മലയാളികള്‍ വ്യക്തമാക്കിയിരുന്നു. ഫൈനല്‍ മത്സരം നടന്ന ദിവസം ബെവ്കോ വഴി 56 കോടി രൂപയുടെ മദ്യമായിരുന്നു കേരളം കുടിച്ചുതീര്‍ത്തത്. ശരാശരി വില്‍പനയേക്കാള്‍ 21 കോടി രൂപയുടെ വര്‍ധനവ് അന്നേദിവസം നടന്നു. ഇക്കാര്യം ഹാസ്യരൂപേണ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് അഡ്വ. ജയശങ്കര്‍.

Read Also: അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞു; ബസ്സിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

ലോകകപ്പ് ഫൈനല്‍ എക്സ്ട്രാ ടൈമും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയത് കേരള സംസ്ഥാന ഖജനാവിനെ ശക്തിപ്പെടുത്തി- ബിവറേജസ് കോര്‍പ്പറേഷനില്‍ അമ്പതു കോടിയുടെ കച്ചവടം നടന്നു. ‘മദ്യധനം സര്‍വ്വ ധനാല്‍ പ്രധാനം’ ഇതായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button