Latest NewsKeralaNews

‘നാടൻ വാങ്ങൂ, നാടു നന്നാക്കൂ! മലബാർ ബ്രാണ്ടി കേരളത്തിൻ്റെ ദേശീയ പാനീയം’: ട്രോളി അഡ്വ. ജയശങ്കർ

സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ മദ്യത്തെ ട്രോളി അഡ്വ. എ ജയശങ്കർ. ഓണത്തിന് സർക്കാർ വിപണിയിലെത്തിക്കുന്ന ‘മലബാര്‍ ബ്രാണ്ടി’ എന്ന പുതിയ മദ്യത്തെയും സർക്കാർ നടപടിയെയുമാണ് ജയശങ്കർ ട്രോളുന്നത്. ‘ഇക്കൊല്ലം ഓണത്തിനുണ്ടെൻ്റെ നാട്ടിൽ ഒരുൾക്കുളിർ നൽകും വിരുന്നുകാരൻ… നാടൻ വാങ്ങൂ… നാടു നന്നാക്കൂ! മലബാർ ബ്രാണ്ടി കേരളത്തിൻ്റെ ദേശീയ പാനീയം’, ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, മദ്യം പുറത്തിറക്കുന്നതിനായി ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചാണ് മലബാര്‍ ബ്രാണ്ടി എത്തിക്കുന്നത്. കൂടുതല്‍ ആവശ്യക്കാരുള്ള ബ്രാന്‍ഡായ ജവാന്‍ റമ്മിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ മദ്യം വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്. നേരത്തെ ഇത് സംബന്ധിച്ച് ആലോചനകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് പുതിയ മദ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വന്നത്.

പ്രഖ്യാപനം വന്നതിന് പിന്നാലെ സർക്കാരിനെ വിമർശിച്ച് മുൻ എംഎൽഎ വിടി ബൽറാം രംഗത്തെത്തിയിരുന്നു. എന്താണ് ലഹരി വിരുദ്ധതയിലേക്കുള്ള സർക്കാരിന്റെ ആക്ഷൻ പ്ലാൻ എന്നാണ് അദ്ദേഹം ചോദിച്ചത്. ലഹരി മാഫിയ തങ്ങളെ എതിർക്കുന്നവരെ കൊന്നു തള്ളുന്നതിലേക്ക് വരെ എത്തിച്ചേർന്നിരിക്കുന്ന ഈ ഘട്ടത്തിൽ ലഹരിയുമായി ബന്ധപ്പെട്ട് സത്യത്തിൽ എന്താണ് ഇപ്പോഴത്തെ സർക്കാരിന്റെ നയമെന്നും വിടി ബൽറാം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button